കൂടംകുളം നിലയത്തില്‍ പുതിയ ജോലിക്കാരെ വെച്ചു

Monday 17 October 2011 9:20 pm IST

ചെന്നൈ: കൂടംകുളം ആണവനിലയത്തില്‍ ഉപരോധ സമരം മൂലം കഷ്ടപ്പെട്ട 50 ജോലിക്കാര്‍ക്ക്‌ പകരം പുതിയ സംഘത്തെ നിയോഗിച്ചു. തമിഴ്‌നാട്ടില്‍ നടന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ്‌ ആണവനിലയത്തിന്റെ ഉപരോധം താല്‍ക്കാലികമായി മാറ്റിവെച്ചത്‌.
ഇപ്പോള്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന്‌ പ്രോജക്ട്‌ ഡയറക്ടര്‍ കാശിനാഥ്‌ ബാലാജി അറിയിച്ചു. ഉപരോധസമരംമൂലം ഒക്ടോബര്‍ 13 മുതല്‍ ആണവനിലയത്തിലേക്ക്‌ ആളുകള്‍ക്ക്‌ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല.
13000 കോടിരൂപ ചെലവില്‍ 1000 മെഗാവാട്ട്‌ ശേഷിയുള്ള രണ്ട്‌ റിയാക്ടറുകളാണ്‌ റഷ്യന്‍ സാങ്കേതികവിദ്യയും ഉപകരണങ്ങളും ഉപയോഗിച്ച്‌ തമിഴ്‌നാട്ടിലെ കൂടംകുളത്ത്‌ നിര്‍മ്മിക്കുന്നത്‌. ഇതില്‍ ആദ്യത്തെ റിയാക്ടര്‍ പ്രവര്‍ത്തനക്ഷമമാക്കുവാന്‍ റഷ്യയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരുടെ സഹകരണത്തോടെ 24 മണിക്കൂറും പ്രവര്‍ത്തനം നടക്കുകയാണെന്ന്‌ എന്‍പിസിഐഎല്‍ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ എസ്‌.കെ. ജയിന്‍ അറിയിച്ചു. 150 റഷ്യക്കാരും 800 കമ്പനി സ്റ്റാഫും 4000 കരാര്‍ തൊഴിലാളികളുമാണ്‌ ഇവിടെ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്നതെന്ന്‌ അദ്ദേഹം തുടര്‍ന്നു.