മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മതില്‍ പൊളിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം

Saturday 13 December 2014 9:17 pm IST

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിന് പടിഞ്ഞാറ് ഭാഗത്തെ മതില്‍ പൊളിച്ചുനീക്കി ഗേറ്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഇറക്കിയ ഇടക്കാല ഉത്തരവ് പിന്‍വലിക്കണമെന്ന് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ധ്യാനസുതന്‍. ആശുപത്രി ജീവനക്കാരുടേയും നാട്ടുകാരുടേയും പ്രതിഷേധം നിലനില്‍ക്കെയാണ് മതില്‍ പൊളിച്ച് ഗേറ്റ് സ്ഥാപിക്കാനുള്ള ഉത്തരവ് വന്നത്. ചില വ്യക്തികളുടെ സ്വാര്‍ത്ഥതാത്പര്യമാണ് ഇതിന് പിന്നിലുള്ളതെന്നും ഇവര്‍ വന്‍തുക കോഴ വാങ്ങിയിട്ടു ണ്ടെന്നും ധ്യാനസുതന്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട്ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി രമേശ് ചെന്നിത്തല ഇടപെട്ട് ഉത്തരവ് റദ്ദ് ചെയ്യണമെന്നും മന്ത്രിക്കയച്ച കത്തില്‍ ധ്യാനസുതനും ഡോക്‌ടേഴ്‌സ് യൂണിയനും നെഴ്‌സസ് യൂണിയനും ആവശ്യപ്പെട്ടു. മതില്‍ പൊളിച്ച് ഗേറ്റ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മതില്‍ പൊളിക്കുന്നതിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്തുമെന്നും ബിജെപി മുന്നറിയിപ്പ് നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.