ജയ്പൂര്‍: ജയ്പൂരില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് 10 പേര് മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ആറു വയസുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നു. മരിച്ചവരില്‍ ദക്ഷുല്(6), രാധാമോഹന്‍(40), വിനോദ് (37), നിതിന്‍ ദീപ് എന്നിവരെ തിരിച്ചറിഞ്ഞു.
ജയ്പൂരില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ ഭീല്പൂരിനടുത്ത് ദല്‍ഹി-ജയ്പൂര്‍ ദേശീയ പാതയിലാണ് സംഭവമുണ്ടായത്. അപകടത്തില്‍ ദേശീയ പാതയില്‍ സമീപത്തുണ്ടായിരുന്ന ഏഴു വാഹനങ്ങള്‍ക്ക് തീപിടിച്ചു. ശനിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: