പുരുഷാന്തരങ്ങള്‍ തന്
കര്‍മ്മ മേഖലകളില്‍
പുതുചൈതന്യം തൂകി
നിന്നിടും മഹാത്മാവേ!
താവകജന്മര്ഷത്തി-
ലിന്ത്യന് ഹര്ഷോദാര
ഭാവമെങ്ങനെ പകര്-
ത്തുന്നു ഞാന്‍ ലിപികളില്‍?
യുഗമാനസങ്ങളി-
ലിന്നുമാ വെളിച്ചത്തില്‍
വലയം തമസ്സുമാ-
യടരാടുന്നു നിത്യം
കിടിലം കൊള്ളുന്നല്ലൊ
സാമ്രാജ്യ ദുര്‍മ്മോഹങ്ങള്‍
പടവാളുയര്ത്താത്തൊ-
രഹിംസാ പ്രഭാവത്താല്‍
ചിന്തയില്‍, വികാരത്തി-
ലന്തസത്തയില് കുളുര്
ചന്ദനം ചാര്ത്താന്നെന്നു-
മാ മഹല്സന്ദേശങ്ങള്
നീയുറങ്ങുന്നു രാജ-
ഘട്ടിലെന്നാലും നിന്റെ
ചേതനപ്രപഞ്ചത്തെ
കുലുക്കിയുണര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: