സാംസ്‌കാരിക പൈതൃകം തകര്‍ക്കാനുള്ള ശ്രമം ചെറുക്കണം: ഭാര്‍ഗവറാം

Sunday 14 December 2014 9:10 pm IST


ഹിന്ദുഐക്യവേദി ജില്ലാ പഠന ശിബിരം സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: സാംസ്‌കാരിക പൈതൃകത്തെ തകര്‍ക്കുവാനുള്ള ആസൂത്രിത നീക്കം ചെറുത്തു തോല്‍പ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം. ഹിന്ദുഐക്യവേദി ജില്ലാ പഠന ശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക പൈതൃകത്തിനു നേരെയുള്ള കടന്നു കയറ്റത്തിനെതിരെ സമൂഹം ജാഗ്രത പാലിക്കണം. സംസ്‌കാരത്തിനു നേരെയുള്ള കടന്നാക്രമണമാണ് ചുംബന സമരം പോലെയുള്ള പരിപാടികളെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്. രാജന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ജി. മോഹനന്‍നായര്‍, ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് ഉമ്പര്‍നാട്, സംഘടനാ സെക്രട്ടറി ജി. ശശികുമാര്‍, സഹ സംഘടനാ സെക്രട്ടറി ജി.കെ. ബിജു, ട്രഷറര്‍ ആര്‍. ജയപ്രകാശ്, ആര്‍. പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.