കിടങ്ങാംപറമ്പ് ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവം 20 മുതല്‍

Sunday 14 December 2014 9:14 pm IST

ആലപ്പുഴ: കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവത്തിന് ഡിസംബര്‍ 20ന് കൊടിയേറും. 27ന് ആറാട്ടോടെ സമാപിക്കും. 20ന് ഉച്ചയ്ക്ക് 12ന് കൊടിയേറ്റുസദ്യ, രാത്രി എട്ടിനും 8.20നും മദ്ധ്യേ തന്ത്രി പുതുമന ശ്രീധരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്, 8.30ന് ഗാനമേള. 21ന് രാത്രി ഏഴിന് ദേശതാലപ്പൊലി വരവു, 7.30ന് ഫ്രാന്‍സ് സ്വദേശിനി വെനീസാ അലോന്‍സോയും തായ്‌ലന്റ് സ്വദേശിനി ശരണ്യ എമ്രാഡിയും അവതരിപ്പിക്കുന്ന കുച്ചിപ്പുടി, കഥകളി. 22ന് രാത്രി 8.30ന് കോമഡി ഷോ. 23ന് വൈകിട്ട് അഞ്ചിന് പകല്‍പ്പൂരം, ദിലീപ് ശുകപുരത്തിന്റെ നേതൃത്വത്തില്‍ പാണ്ടിമേളം. 24ന് രാത്രി 8.30ന് നാടകം. 25ന് രാത്രി 8.30ന് കോമഡി ഷോ. 26ന് വൈകിട്ട് നാലിന് നാടുണര്‍ത്തി പൂരം, 6.30ന് നാദസ്വരം, രാത്രി 8.30ന് മജീഷ്യന്‍ സാമ്രാജ് അവതരിപ്പിക്കുന്ന മാജിക് ഷോ. 27ന് രാവിലെ 8.30ന് കാഴ്ചശ്രീബലി, 11ന് കളഭാഭിഷേകം, വൈകിട്ട് മൂന്നിന് ആറാട്ടു പുറപ്പാടു, നാലിനു ഓട്ടന്‍തുള്ളല്‍, രാത്രി എട്ടിനു നൃത്തസന്ധ്യ, ഒമ്പതിനു ഭക്തിഗാനസുധ, 11.45ന് കൊടിയിറക്ക്, വലിയകാണിക്ക സമര്‍പ്പണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.