ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കള്‍ പിടിയില്‍

Sunday 14 December 2014 9:26 pm IST

ആലപ്പുഴ: ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അഞ്ചു യുവാക്കളെ പോലീസ് പിടികൂടി. മാരാരിക്കുളം മാഠത്താന്‍ കോളനിയില്‍ അഭിമന്യൂ (18), കാട്ടൂര്‍ തെക്കേ പുരക്കല്‍ വീട്ടില്‍ ശ്യാംപ്രകാശ് (23), തെക്കനാര്യാട് പുതുവല്‍ വീട്ടില്‍ നന്ദു (19), തെക്കനാര്യാട് തട്ടുകല്‍ വീട്ടി മിഥു ടി.ജോര്‍ജ് (20), തെക്കനാര്യാട് രാജ്ഭവനില്‍ വിഷ്ണുരാജ് (21) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ നാലോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അഞ്ചാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ എത്തിയ സംഘം വാര്‍ഡിലെ നേഴ്‌സിങ്ങ് റൂമില്‍ നിന്നും സിറിഞ്ചും മരുന്നുകളും മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവരെ ജീവനക്കാര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും യുവാക്കള്‍ ഇവിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നീട് ജീവനക്കാര്‍ വിവരം ആശുപത്രി എയ്ഡ് പോലീസില്‍ അറിയിക്കുകയും തുടര്‍ന്ന് എഎസ്‌ഐ: പ്രശാന്ത്, സിപിഒ: ബിജു എന്നിവരെത്തി യുവാക്കളെ പിടികൂടുകയും പീന്നീട് അമ്പലപ്പുഴ പോലീസിന് കൈമാറുകയുമായിരുന്നു. ഇവര്‍ മയക്കുമരുന്നിന് അടിമകളാണെന്നു പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.