ഉള്ളിലെ ദൈവത്തെ സാക്ഷാത്കരിക്കാന്‍ ശ്രമിക്കണം: കെ. ഹരിദാസ്ജി

Sunday 14 December 2014 9:40 pm IST

തിരുവനന്തപുരം: മേല്‍പ്പുത്തൂര്‍ നാരായണ ഭട്ടതിരി നാരായണീയം രചിച്ചതിന്റെ 427-ാം വാര്‍ഷികം നാരായണീയ ദിനമായി ആഘോഷിച്ചു. അഖിലഭാരതീയ നാരായണീയ മഹോത്സവസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന നാരായണീയ ജ്ഞാനയജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാരായണീയാചാര്യന്‍ കെ. ഹരിദാസ്ജി നിര്‍വഹിച്ചു. നമ്മുടെ ഉള്ളിലിരിക്കുന്ന ദൈവത്തെ സാക്ഷാത്ക്കരിക്കാനാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ഞാനെന്ന ഈശ്വരന്‍ നിങ്ങളുടെ ഉള്ളിലുണ്ട്. മനുഷ്യന് ആസക്തി പാടില്ല. ഞാന്‍ എന്ന ചിന്തയാണ് ഉള്ളിലുള്ള ദൈവത്തെ മറയ്ക്കുന്നത്. ആത്മാവാകുന്ന കൃഷ്ണനെ പ്രാപിക്കുന്നവര്‍ക്ക് മായയില്‍നിന്നു മോക്ഷമുണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാരായണീയത്തില്‍ ഒരു ലൗകികന്റെ പ്രര്‍ത്ഥനയല്ല. സരള വേദസാരസര്‍വസ്വമാണുള്ളതെന്ന് ആമുഖ പ്രഭാഷണം നടത്തിയ ഡോ. കെ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. നാരായണീയ പഠനത്തോടൊപ്പം നന്മയുടെ വാക്യങ്ങള്‍ സമൂഹത്തിന് പകര്‍ന്നുനല്‍കാന്‍ തയ്യാറാകണം. സത്‌സംഗങ്ങളിലൂടെയും സേവാ പ്രവര്‍ത്തനങ്ങളിലൂടെയും അത് സാധിക്കും. ക്ഷേത്രങ്ങളില്‍ കുട്ടികള്‍ക്കായി നാരായണീയ പഠനക്ലാസ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. നാരായണ മഹോത്സവസമിതി പ്രസിഡന്റ് അഡ്വ. ജെ. മോഹനന്‍നായര്‍  അദ്ധ്യക്ഷതവഹിച്ച യോഗത്തി ജനറല്‍ കണ്‍വീനര്‍ എസ്.എസ്. സനല്‍കുമാര്‍, ദേശീയ ജനറല്‍ കണ്‍വീനര്‍ എടത്തല വിജയന്‍, ആര്‍. രാജഗോപാലവാര്യര്‍, യോഗി ആത്മാറാം, രമണ്‍ജി, ചിത്രാ ശിവകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികള്‍ക്കായി ആദ്ധ്യാത്മിക പഠനക്ലാസ് ശനി, ഞായര്‍ ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ ക്ഷേത്രങ്ങളിലും നടത്താന്‍ തീരുമാനിച്ചു. കുട്ടികള്‍ക്കായി ആദ്ധ്യാത്മിക പഠനക്ലാസ് ശനി, ഞായര്‍ ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ ക്ഷേത്രങ്ങളിലും നടത്താന്‍ തീരുമാനിച്ചു. ചടങ്ങില്‍ നാരായണീയ പഠനത്തിലും അദ്ധ്യയനത്തിലും തത്പരരായ എട്ടു ദമ്പതികെള ആചാര്യരത്‌നയുഗളം, നാരായണീയ അദ്ധ്യയനതത്പരയുഗളം എന്നീ ബഹുമതികള്‍ നല്‍കി ആദരിച്ചു. ഭാരതം മുഴുവന്‍ നാരായണീയം പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഭാരതത്തിലെ പ്രധാന ക്ഷേത്രങ്ങളിലും ആദ്ധ്യാത്മിക കേന്ദ്രങ്ങളിലും നാരായണീയ സമൂഹ ലക്്ഷാര്‍ച്ചന നടത്തിവരുന്നു. ഇതിന്റെ സമാപനദിവസമായ മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 5 വരെ വയനാട് ബത്തേരി മാരിയമ്മന്‍ ക്ഷേത്രത്തില്‍ നാരായണീയ മഹോത്സവവും ശതകോടി അര്‍ച്ചനയും നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.