സംസ്ഥാന സീനിയര്‍ വോളി: കോട്ടയം ക്വാര്‍ട്ടറില്‍

Sunday 14 December 2014 10:12 pm IST

പാലാ: കേരളാ സ്റ്റേറ്റ് സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ നടന്ന വാശിയേറിയ മത്സരത്തില്‍ പുരുഷവിഭാഗത്തില്‍ കോട്ടയം ജില്ലാ ടീം ക്വാര്‍ട്ടറില്‍ കടന്നു. അഞ്ച് സെറ്റ് നീണ്ട മത്സരത്തിനൊടുവില്‍ പത്തനംതിട്ടയെ (25-0, 23-25, 25-18, 24-26, 15-8) കോട്ടയം പരാജയപ്പെടുത്തി. ആദ്യ സെറ്റ് നേടിയ കോട്ടയം രണ്ടാംസെറ്റ് കൈവിട്ടു. നഫീലിന്റെയും സൂരജിന്റെയും മികച്ച പ്രകടനത്തിലൂടെ മൂന്നാം സെറ്റ് കോട്ടയം പിടിച്ചെടുത്തു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന നാലാം സെറ്റ് 26-24ന് പത്തനംതിട്ട നേടി. അഞ്ചാം സെറ്റ് രതീഷിന്റെ മികവില്‍ കരസ്ഥമാക്കിയ കോട്ടയം വിജയിച്ചു. ഇടുക്കിയും പാലക്കാടും തമ്മില്‍ നടന്ന മത്സരത്തില്‍ വിജയം ഇടുക്കിക്കൊപ്പമായി. സ്‌കോര്‍ 25-11, 25-23, 25-18. മറ്റൊരു മത്സരത്തില്‍ കൊല്ലം നേരിട്ടുള്ള സെറ്റുകള്‍ക്ക് കണ്ണൂരിനെ പരാജയപ്പെടുത്തി. (25-18, 25-19, 25-19). രാവിലെ നടന്ന മത്സരത്തില്‍ ആലപ്പുഴ തൃശൂരിനെയും (25-17, 25-20, 21-25, 25-23) തൃശൂര്‍ എറണാകുളത്തെയും (25-14, 25-14, 25-13) പരാജയപ്പെടുത്തി. വനിതാവിഭാഗത്തില്‍ തിരുവനന്തപുരം കാസര്‍കോഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍ 25-17, 25-16, 25-14. പുരുഷവിഭാഗത്തില്‍ പത്തനംതിട്ട വയനാടിനെയും (25-13, 25-11, 25-17) വനിതാവിഭാഗത്തില്‍ തൃശൂര്‍ എറണാകുളത്തെയും (25-14, 25-14, 25-13) പരാജയപ്പെടുത്തി. ഇന്ന് രാവിലെ വനിതാവിഭാഗത്തില്‍ കണ്ണൂര്‍ പാലക്കാടിനെയും ഇടുക്കി കോഴിക്കോടിനെയും നേരിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.