ശബരിമല വരുമാനം 97.66 കോടി രൂപ

Sunday 14 December 2014 11:11 pm IST

ശബരിമല: ശബരിമലയിലെ നടവരുമാനം നൂറു കോടിയിലേക്ക്. 27 ദിവസത്തെ വരുമാനം 97.66 കോടി രൂപയാണെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. ജയകുമാര്‍ പറഞ്ഞു. സന്നിധാനം ദേവസ്വം ഓഫീസ് കോംപ്ലക്‌സില്‍ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെ അവലോകന യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബര്‍ 13 വരെയുള്ള കണക്കാണിത്. കഴിഞ്ഞവര്‍ഷം ഇതേ സമയം 84.84 കോടി രൂപയായിരുന്നു വരുമാനം. അഭിഷേകം 1,08,00,640 രൂപ, അപ്പം 7,30,25,850 രൂപ, അരവണ 39,37,79,380 രൂപ, കാണിക്ക 34,98,06,451 എന്നിവയടക്കമുള്ള  മൊത്തം വരുമാനമാണ് 97,66,88,346 രൂപ. അരവണ വില്‍പ്പനയില്‍ റെക്കോഡ് വരുമാനം നേടി. പ്രതിദിനം ശരാശരി അമ്പതിനായിരം ടിന്നിലേറെ അരവണയാണ് ഭക്തര്‍ വാങ്ങുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.