സ്വര്‍ണ്ണ വിലയില്‍ വീണ്ടും ഇടിവ്‌

Tuesday 28 June 2011 9:30 pm IST

കൊച്ചി: സ്വര്‍ണ വില വീണ്ടും താഴ്‌ന്നു. നിക്ഷേപകര്‍ സ്വര്‍ണത്തിലും വെള്ളിയിലും കനത്ത വില്‍പ്പന സമ്മര്‍ദ്ദം ചെലുത്തിയ സാഹചര്യത്തില്‍ ഇവയുടെ വില വന്‍തോതില്‍ കുറയുകയുണ്ടായി. സ്വര്‍ണത്തിന്റെ ആഗോളവില ഔണ്‍സിന്‌ 1498 ഡോളര്‍ എന്നനിലയില്‍ ഒരവസരത്തില്‍ കൂപ്പുകുത്തിയിരുന്നു. വെള്ളിയുടെ രാജ്യാന്തര വില രണ്ടുശതമാനം കുറഞ്ഞ്‌ 33 ഡോളറായി താഴ്‌ന്നു. ന്യൂദല്‍ഹി ബുള്ള്യന്‍ വിപണിയില്‍ സ്വര്‍ണവില പത്തുഗ്രാമിന്‌ 135 രൂപ കുറഞ്ഞ്‌ 22,235 രൂപയായി താഴ്‌ന്നപ്പോള്‍ വെള്ളിവില കിലോഗ്രാമിന്‌ 3000 രൂപ ഇടിഞ്ഞ്‌ 55000 രൂപയിലേക്ക്‌ കൂപ്പുകുത്തി. ക്രൂഡോയിലിന്റെ വിലയിലുണ്ടായ ഇടിവും ഗ്രീസിന്റെ കടപ്പത്ര പ്രതിസന്ധി പരിഹരിക്കാനായി യൂറോപ്യന്‍ യൂണിയന്‍ ശക്തമായി രംഗത്തുവന്നതും സ്വര്‍ണത്തിന്റെയും വെള്ളിയുടേയും വിലയില്‍ ഇടിവ്‌ സംഭവിക്കാന്‍ കാരണമായതായി വിപണി വിദഗ്ദ്ധര്‍ പറയുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വര്‍ണത്തിന്റെയും വെള്ളിയുടേയും സാധ്യതകള്‍ക്ക്‌ മങ്ങലേല്‍പ്പിക്കുകയാണ്‌ ഈ സാഹചര്യം സൃഷ്ടിച്ചതെന്ന്‌ വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.