സിഡ്‌നിയില്‍ ഇസ്ലാമിക ഭീകരന്‍ ജനങ്ങളെ ബന്ദികളാക്കി

Monday 15 December 2014 1:04 pm IST

സിഡ്‌നി: ആസ്ട്രേലിയന്‍ നഗരമായ സിഡ്‌നിയിലെ ഒരു കഫെയില്‍ നിരവധി പേരെ ഇസ്ലാമിക ഭീകരന്‍ ബന്ദികളാക്കി വച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. മാര്‍ട്ടിന്‍ പ്ലെയ്‌സില്‍ സ്ഥിതി ചെയ്യുന്ന ലിന്‍ഡ് ചോക്ലേറ്റ് കഫെയിലാണ് ഇവരെ ബന്ദികളാക്കിയിരിക്കുന്നത്.  ഓസ്‌ട്രേലിയന്‍ സമയം തിങ്കളാഴ്ച രാവിലെ ഒന്‍പതോടെയാണ് സംഭവം. മദ്ധ്യ സിഡ്‌നിയിലെ തിരക്കുള്ളതും വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്നതുമായ സ്ഥലമാണ് മാര്‍ട്ടിന്‍ പ്ലെയ്‌സ്. കഫെയിലെ ജനാലകളിലൂടെ ബന്ദികളായിരിക്കുന്ന രണ്ടോ മൂന്നോ പേരെ കാണാന്‍ സാധിക്കുന്നുണ്ടെന്നും ഇവര്‍ കൈകളുയര്‍ത്തിയാണ് നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. കഫെയുടെ ജനലിലായി ഇസ്ലാമിക കൊടി തൂക്കിയിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇവിടെ നിന്നും വെടിയൊച്ചകളുടേയും മറ്റും ശബ്ദം വന്‍ മുഴക്കത്തോടെ കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഒരു ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങളെ മാര്‍ട്ടിന്‍ പ്ലെയ്‌സിലേയ്ക്ക് പോകുന്നതിന് പോലീസ് വിലക്കിയിട്ടുണ്ട്. സ്ഥലത്ത് ഭീകരത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക്‌ പ്രധാനമന്ത്രി ടോണി അബോട്ട് ട്വീറ്റിലൂടെ ധൈര്യം പകര്‍ന്നു. 'നമ്മുടെ സുരക്ഷാ ഭടന്‍മാര്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണെന്നും അവര്‍ ഈ സാഹചര്യം വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യുമെന്നുമായിരുന്നു ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ട്വീറ്റ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.