മുംബൈയിലെ റെയില്‍വേ കോര്‍ട്ടേഴ്‌സില്‍ തീപ്പിടുത്തം

Monday 15 December 2014 4:34 pm IST

മുംബൈ: തെക്കന്‍ മുംബൈയിലെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള 21 നില കെട്ടിടത്തില്‍ തീപ്പിടുത്തം. കെട്ടിടത്തിലെ റെയില്‍വേ ഉദ്യോഗസ്ഥര്‍ താമസിക്കുന്ന നാലാം നിലയിലാണ് ആദ്യം തീപ്പിടുത്തമുണ്ടായത്. സംഭവത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക നിഗമനത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് അറിയുന്നത്. സംഭവത്തെ തുടര്‍ന്ന് എട്ട് ഫയര്‍ എന്‍ജിനുകളും അഞ്ച് വാട്ടര്‍ ടാങ്കറുകളും സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.