ന്യൂദല്‍ഹി: ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചതിനെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രശംസിച്ചു. എന്‍ഡിഎ സര്‍ക്കാരിന്റെ ആഗോള നയതന്ത്ര പ്രതിബദ്ധതയുടെയും കാര്യനിര്‍വഹണത്തിന്റെയും വിജയമാണിതെന്ന് സുഷമ പ്രസ്താവനയില്‍ പറഞ്ഞു. ഏതുതരത്തിലുള്ള ഐക്യവും ഇന്നത്തെ ലോകത്തിന്റെ ആവശ്യമാണ്. അന്താരാഷ്ട്ര യോഗ ദിനം സൂചിപ്പിക്കുന്നത് ഇതാണെന്നും സുഷമ പറഞ്ഞു.
അംഗങ്ങളുടെ പിന്തുണയ്ക്കു പുറമെ ലോകനിലവാരത്തില്‍ സര്‍ക്കാരിന് ശക്തമായ അന്തര്‍ദ്ദേശീയ പിന്തുണയുമുണ്ട്. അതിന് തെളിവാണ് സ്വച്ഛ് ഭാരതിന് ലഭിച്ച പിന്തുണയും അന്തര്‍ദ്ദേശീയ യോഗ ദിനവും. സര്‍ക്കാരിന്റെ യാത്രയുടെ എല്ലാ പടികളും ഭാരതത്തിന്റെ ഊര്‍ജ്ജസ്വലതയ്ക്കും സന്തുഷ്ടിക്കും വേണ്ടിയുള്ളതാണെന്നും അവര്‍ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള വലിയ യോഗസംഘടനകള് യുഎസ് തീരുമാനത്തെ നേരത്തെ സ്വാഗതമോതിയിരുന്നു.
ചരിത്രത്തില്‍ ഇതാദ്യമാണ് ഭാരതത്തിന്റെ സംരംഭത്തിന് ഐക്യരാഷ്ട്രഭയില് 193 ല്‍ 177 അംഗങ്ങളുടെ പിന്തുണ ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: