പഞ്ചായത്തംഗത്തിണ്റ്റെ ഉപവാസം ഇന്ന്‌

Monday 17 October 2011 11:08 pm IST

വൈക്കം: ടിവിപുരം പഞ്ചായത്തിലെ ഫിഷറീസ്‌ ഫണ്ടുപയോഗിച്ച്‌ ആരംഭിച്ച കോട്ടച്ചിറ ജെട്ടി റോഡിണ്റ്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുക, മേഖലയിലെ പോള പ്രശ്നം എന്നിവയ്ക്ക്‌ ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട്‌ ബിജെപി ടിവിപുരം പഞ്ചായത്ത്‌ കമ്മറ്റി സമരപരിപാടികള്‍ നടത്തും. സമരത്തിണ്റ്റെ ആദ്യഘട്ടമായി 10-ാം വാര്‍ഡ്‌ മെമ്പര്‍ ഗീതാജോഷിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത്‌ പടിക്കല്‍ ഏകദിന ഉപവാസസമരം ഇന്ന്‌ രാവിലെ 8മണി മുതല്‍ വൈകിട്ട്‌ 8വരെ നടത്തുന്നു. പ്രസ്തുത സമരം ഉദ്ഘാടനം ചെയ്തുകൊണ്ട്‌ ബിജെപി നിയോജകമണ്ഡലം പ്രസിഡണ്റ്റ്‌ ടി.വി.മിത്രലാല്‍ സംസാരിക്കും. വൈകിട്ട്‌ നടക്കുന്ന സമാപനസമ്മേളനം ബിജെപി സംസ്ഥാന കാമ്പയിന്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ. നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി.ബിജുകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സമരത്തിണ്റ്റെ രണ്ടാംഘട്ടമായി വാട്ടര്‍സപ്ളൈ ഓഫീസിലേക്കും ഫിഷറീസ്‌ ഓഫീസിലേക്കും മാര്‍ച്ച്‌ നടത്തുവാന്‍ തീരുമാനിച്ചതായി ബിജെപി ടിവിപുരം പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡണ്റ്റ്‌ പി.എ.മഹേഷ്‌ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.