മാനന്തവാടി: ബ്രിട്ടീഷ് പട്ടാളത്തിനെതിരെ പഴശ്ശിരാജാവിനൊപ്പം പട നയിച്ച ധീരദേശാഭിമാനിയും പഴശ്ശിയുടെ പടത്തലവനുമായിരുന്ന എടച്ചന കുങ്കന്റെ 210 ാം വീരാഹുതിദിനം ഇന്ന് ആചരിക്കും.
ബ്രിട്ടീഷ് പട്ടാളത്തിന് പിടികൊടുക്കാതെ എടച്ചന കുങ്കന് വീരാഹുതി ചെയ്ത പുളിഞ്ഞാല്‍ കോട്ട മൈതാനിയില്‍ നാല് മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനം ആര്‍എസ്എസ് ജില്ലാ സംഘചാലക് എം.എം. ദാമോദരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. കര്‍ഷകമോര്‍ച്ച ദേശീയ സെക്രട്ടറി പി.സി. മോഹനന്മാസ്റ്റര് മുഖ്യപ്രഭാഷണം നടത്തും.
സ്വാഗതസംഘം ചെയര്മാന് മഞ്ഞോട്ടു ചന്തു അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വി.കെ.സന്തോഷ്കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. കുങ്കന്റെ വലംകൈ ആയിരുന്ന തലക്കരചന്തുവിന്റെ കാര്‍ക്കോട്ടില്‍ തറവാട്ടില്‍ നിന്നും മാനന്തവാടി പഴശ്ശികുടീരത്തില്‍ നിന്നും ആരംഭിക്കുന്ന ദീപശിഖാ പ്രയാണവും ബൈക്ക് റാലിയും കുങ്കന്റെ തറവാടായ കല്ലോടി പന്നിയില്‍ ക്ഷേത്രത്തില്‍ സംഗമിച്ച് വൈകുന്നേരം നാലുമണിക്ക് വെളളമുണ്ടയില്‍ നിന്നും ഘോഷയാത്രയായി പുളിഞ്ഞാല്‍ കോട്ടമൈതാനിയില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: