അഖില ഭാരത ശ്രീമദ്ഭാഗവത സത്രം 19-ന്

Monday 15 December 2014 8:49 pm IST

കൊച്ചി: 32-ാമത് അഖിലഭാരത ശ്രീമദ് ഭാഗവതസത്രം ആലങ്ങാട് തിരുവാലൂര്‍ മഹാദേവക്ഷേത്രത്തില്‍ 19 മുതല്‍ 28 വരെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സത്രത്തിനോടനുബന്ധിച്ചുള്ള ശ്രീകൃഷ്ണവിഗ്രഹഘോഷയാത്ര ഗുരുവായൂരില്‍ നിന്നുമാരംഭിച്ചുകഴിഞ്ഞു. 19 ന് ഉച്ചകഴിഞ്ഞ് ആലുവ മഹാദേവക്ഷേത്രത്തില്‍ നിന്നും തിരുവാലൂരില്‍ പ്രവേശിക്കും. തുടര്‍ന്നു നടക്കുന്ന സത്രസമാരംഭ സഭയുടെ ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ശിവഗിരിമഠാധിപതി പ്രകാശാനന്ദ സ്വാമി ദീപപ്രകാശനവും ക്ഷേത്രം തന്ത്രി വേഴപ്പറമ്പ് ദാമോദരന്‍ നമ്പൂതിരി പ്രതിഷ്ഠാകര്‍മവും നിര്‍വഹിക്കും. ഗുരുവായൂരില്‍ മരപ്രഭു പ്രതിമ നിര്‍മിച്ച ദേശം രാമചന്ദ്രനാണ് സത്രവേദി ഒരുക്കുന്നതിനുള്ളനേതൃത്വം വഹിക്കുന്നത്. ഭാഗവത സത്രത്തിനുള്ള അന്നദാനത്തിനാവശ്യമായ അരി, നാളികേരം, പല വ്യഞ്ജനങ്ങള്‍, പച്ചക്കറി എന്നിവ ഭക്തജനങ്ങള്‍ക്ക് വഴിപാടായി സമര്‍പ്പിക്കുന്ന കലവറ നിറക്കല്‍ ചടങ്ങ് 18ന് രാവിലെ 11ന് നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അഖിലഭാരത ശ്രീമദ് ഭാഗവത സത്രസമിതി സെക്രട്ടറി ടി.ജി.പത്മനാഭന്‍നായര്‍, ചെയര്‍മാന്‍ കെ.ശിവശങ്കരന്‍, ജനറല്‍ കണ്‍വീനര്‍ പി.ബി.സജു, ചീഫ് കോഓര്‍ഡിനേറ്റര്‍ കെ.എം രാജന്‍എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.