ബ്രിസ്ബെയ്ന്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങളില്‍ സ്റ്റീവന്‍ സ്മിത്ത് ഓസിസ് ടീമിനെ നയിക്കും. പരിക്കേറ്റ മൈക്കല്‍ ക്ലാര്‍ക്കിന്റെ പകരക്കാരനായാണ് സ്മിത്ത് ഓസ്ട്രേലിയന്‍ നായകനാവുന്നത്. ഓസ്ട്രേലിയയുടെ 45-ാം ടെസ്റ്റ് ക്യാപ്റ്റനും ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ നായകനുമാണ് സ്മിത്ത്.
ഓസീസ് ക്രിക്കറ്റിന്റെ ഭാവി കൂടി കണക്കിലെടുത്താണ് സ്മിത്തിനെ നായകനായി തെരഞ്ഞെടുത്തതെന്ന് ദേശീയ ടീം സെലക്ടര്‍ റോഡ് മാര്‍ഷ് പറഞ്ഞു. ലോകകപ്പ് ക്രിക്കറ്റില്‍ ക്ലാര്‍ക്കിന് പകരം സ്മിത്തിനെ നായകനാക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. നാളെയാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക.
അതിനിടെ ആദ്യടെസ്റ്റിനിടെ പരിക്കേറ്റ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിനെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. വലതുതുടയിലെ പരിക്കിനാണ് ശസ്ത്രക്രിയയെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.
കാലങ്ങളായി പുറംവേദനയും പേശിവലിവും അലട്ടുന്നതിനാല്‍ കരിയര്‍ തന്നെ അവസാനിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം ക്ലാര്‍ക്ക് തന്നെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: