വീടുകയറി അക്രമിച്ചതായി പരാതി

Monday 15 December 2014 9:50 pm IST

ആലപ്പുഴ: വീടുകയറി ആക്രമണം. വീട്ടമ്മ ഉള്‍പ്പെടെ മൂന്നുപേര്‍ക്കു പരിക്ക് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ കാക്കാഴം കമ്പിവളപ്പില്‍ പുത്തന്‍വീട്ടില്‍ അബ്ദുള്‍ ഖാദറിന്റെ ഭാര്യ ജമീല (49), ഇവരുടെ മക്കളായ ജുനയിദ് (29), ഉസ്മാന്‍ (20) എന്നിവരെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. അയല്‍വാസികളായ മൂന്നോളം പേര്‍ മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് തന്നെയും തന്റെ മകളെയും മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം വീടിന്റെ മതില്‍ പൊളിച്ചിടുകയും  ഓടി രക്ഷപെടുകയുമായിരുന്നുവെന്ന് ജമീല അമ്പലപ്പുഴ പോലീസിന് കൊടുത്തമൊഴിയില്‍ പറയുന്നു. അക്രമികള്‍ സംഘത്തിനുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.