പാലാ: ചെത്തിമറ്റം ഗുരുകൃപാ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ 16ന് ആരംഭിക്കും. പുരുഷ വിഭാഗത്തില്‍ കോട്ടയം, എറണാകുളം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ, തിരുവനന്തപുരം ടീമുകള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. വനിതാ വിഭാഗത്തില്‍ കോട്ടയം, തിരുവനന്തപുരം, ഇടുക്കി, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂര്‍, കണ്ണൂര്‍ ടീമുകളും ക്വാര്‍ട്ടറില്‍ ഇടം നേടി.
ഇന്നലെ നടന്ന മത്സരങ്ങളില്‍ പുരുഷവിഭാഗത്തില്‍ പത്തനംതിട്ട വയനാടിനെ (25-12, 25-11, 25-17) തറപറ്റിച്ചു. കണ്ണൂര്‍ – ഇടുക്കി (25-22, 25-19, 25-17) ചെയ്യും. കൊല്ലം – പാലക്കാടി (25-16, 25-18, 25-15)നെയും എറണാകുളം കോട്ടയം (30-28, 24-26, 31-19, 25-22)ത്തെയും പരാജയപ്പെടുത്തി. വനിതാ വിഭാഗത്തില്‍ തിരുവനന്തപുരം മലപ്പുറത്ത (25-22, 26-24, 25-22)യും കോഴിക്കോട് ആലപ്പുഴ (25-17, 25-14, 25-15)യെയും പരാജയപ്പെടുത്തി. ദിവസേന നാലു മത്സരങ്ങള്‍ വീതം നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹിയായ ടോമി കുറ്റിയാങ്കല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: