ചക്കരക്കല്‍ ഫെസ്റ്റ് ഡിസംബര്‍ 25 ന്

Monday 15 December 2014 10:12 pm IST

ചക്കരക്കല്‍ : ചെമ്പിലോട് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള ചക്കരക്കല്‍ ഫെസ്റ്റ് ഡിസംബര്‍ 25 ന് വൈകുന്നേരം ആറിന് പി കെ ശ്രീമതി ടീച്ചര്‍ എംപി ഉദ്ഘാടനം ചെയ്യും. ജനുവരി നാലു വരെ ചക്കരക്കല്ലിലാണ് ഫെസ്റ്റ് നടക്കുക. ഫെസ്റ്റിനോടനുബന്ധിച്ച് പ്രഭാഷണങ്ങള്‍, കലാസാംസ്‌കാരിക പരിപാടികള്‍, പ്രതിഭാസംഗമം, ചിത്രപ്രദര്‍ശനം, കാര്‍ഷികപ്രദര്‍ശനം, ആരോഗ്യവിദ്യാഭ്യാസ പ്രദര്‍ശനങ്ങള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക് തുടങ്ങിയവയും വിവിധ മത്സരങ്ങളും നടത്തും. അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ നിര്‍വഹിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ്, പഞ്ചായത്ത് വകുപ്പ് മന്ത്രി എം കെ മുനീര്‍, എംഎല്‍എമാരായ കെ കെ നാരായണന്‍, സണ്ണി ജോസഫ്, കെ എം ഷാജി, കോടിയേരി ബാലകൃഷ്ണന്‍, ടി.വി.രാജേഷ്, ജയിംസ് മാത്യു, ഇ കെ വിജയന്‍, മുന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പരിപാടികളില്‍ പങ്കെടുക്കും. ജനുവരി നാലിന് സമാപന സമ്മേളനം കൃഷി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്യും. ദിവസേന വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടത്തും. 26 ന് ജീവിതശൈലീ രോഗങ്ങള്‍, 27 ന് ജനകീയാസൂത്രണവും കേരളവികസനവും, 28 ന് സ്ത്രീയും സമൂഹവും, 29 ന് കാര്‍ഷികമേളയുടെ പ്രാധാന്യം, 30 ന് പൊതുവിദ്യാഭ്യാസമേഖല, 31 ന് കേരളീയസമൂഹവും നവോത്ഥാനമൂല്യങ്ങളും, ജനുവരി 1 ന് വര്‍ത്തമാനകാലത്തെ യുവജനസമൂഹം, 2 ന് സാംസ്‌കാരികരംഗം, 3 ന് ശുചിത്വകേരളം എന്നീ വിഷയങ്ങളിലാണ് സെമിനാര്‍. ഗാനമേള, ഇശല്‍നൈറ്റ്, അക്രോബാറ്റിക്ക് ആന്‍ഡ് ഫയര്‍ ഡാന്‍സ്, കോമഡി ഷോ, നാടന്‍ കലാമേള തുടങ്ങിയ വിവിധ കലാപരിപാടികളും നടക്കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.