ആദിവാസി രാജാവിന് ഭൂമിസമര്‍പ്പിച്ചു

Monday 15 December 2014 10:37 pm IST

കട്ടപ്പന:കോവില്‍മല രാജാവ് രാമന്‍ രാജമന്നാന് കൊട്ടാരം നിര്‍മ്മിക്കുന്നതിനുള്ള ഭൂമിസമര്‍പ്പണ സമ്മേളനം കോവില്‍മലയില്‍ നടന്നു. കൊട്ടാരം നിര്‍മ്മിക്കുന്നതിനുള്ള തുക സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നെങ്കിലും സ്ഥലം ഇല്ലാത്തതിനാല്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്ന് കേരളാ വനവാസി വികാസകേന്ദ്രവും ഹിന്ദു ഐക്യവേദിയും ചേര്‍ന്നാണ് ഇരുപത്തിയഞ്ച് സെന്റ് സ്ഥലം വാങ്ങി നല്‍കിയത്. കോവില്‍മല ക്ഷേത്രാങ്കണത്തില്‍നടന്ന ഭൂമി സമര്‍പ്പണ സമ്മേളനം രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്ത സംഘചാലക് പിഇബി മേനോന്‍ ഉദ്ഘാടനം ചെയ്തു. കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന പ്രസിഡന്റ് പള്ളിയറ രാമന്‍ അദ്ധ്യക്ഷനായിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന ജന:സെക്രട്ടറി കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ കോവില്‍മല രാജാവ് രാമന്‍ രാമന്നാന്‍ ഭൂമി ഏറ്റുവാങ്ങി. ഹിന്ദു ഐക്യവേദി സംസ്ഥാന ജന:സെക്രട്ടറി ഇ എസ് ബിജു, പ്രാന്തീയ ധര്‍മ്മ ജാഗരണ്‍ പ്രമുഖ് വി കെ വിശ്വനാഥന്‍, എസ് ടി ബി മോഹന്‍ദാസ്, കെ.പി.നാരായണന്‍,എം.സി.വത്സന്‍,എസ് പത്മഭൂഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അടിസ്ഥാന വികസനം ഗ്രാമങ്ങളില്‍ നിന്ന്: കുമ്മനം കട്ടപ്പന: അടിസ്ഥാനവികസനം ഗ്രാമങ്ങളില്‍ നിന്ന് തുടങ്ങണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍. ഗ്രാമങ്ങളുടെ സര്‍വ്വതോന്മുഖമായ വികസനത്തിന് പകരം വിമാനത്താവളങ്ങളും കോണ്‍ക്രീറ്റ് സൗധങ്ങളും കെട്ടിപ്പൊക്കുന്നതിനാണ് ചിലര്‍ക്ക് താല്‍പര്യം. ഉദ്യോഗസ്ഥ പ്രമാണിമാര്‍ക്ക് വനവാസികളോടുള്ള ചിറ്റമ്മനയം അവസാനിപ്പിക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യത ഉണ്ടെന്നും, കര്‍ത്തവ്യബോധത്തോടെയുള്ള ഇത്തരം സേവാ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും കോവില്‍മല രാജകൊട്ടാരം മുഴുവന്‍ വനവാസി സമൂഹത്തിനും ആശ്രയ കേന്ദ്രമാകണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ കോവില്‍മല രാജാവിന് കൊട്ടാരം നിര്‍മ്മിക്കുന്നതിനുള്ള ഭൂമിദാന സമര്‍പ്പണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.