ന്യൂദല്‍ഹി: ഭാരതത്തിലെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 2014 മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി.
2014 മെയില്‍ 4.21 ലക്ഷം സഞ്ചാരികള്‍ എത്തിയപ്പോള്‍ ഒക്ടോബറിലത് 6.56 ലക്ഷമായി. ഈ വര്‍ഷം മെയ് മുതല്‍ ഒക്ടോബര്‍ വരെ 32.05 ലക്ഷം സഞ്ചാരികള്‍ ഭാരതത്തില്‍ എത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ഒക്ടോബര്‍ വരെ വന്നെത്തിയ സഞ്ചാരികളുമായി താരതമ്യം ചെയ്യുമ്പോള്‍ 10 ശതമാനത്തിന്റെ വര്‍ദ്ധനയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: