ഏലൂര്‍ മുനിസിപ്പാലിറ്റിയെ ഇന്‍ഡസ്ട്രിയല്‍ സോണായി പ്രഖ്യാപിക്കുവാന്‍ അനുവദിക്കില്ല: ബിജെപി

Monday 15 December 2014 11:29 pm IST

ഏലൂര്‍: ഏലൂര്‍ മുനിസിപ്പാലിറ്റിയെ ഇന്‍ഡസ്ട്രിയല്‍ സോണായി പ്രഖ്യാപിച്ച് നാട്ടുകാരെ കുടിയൊഴിപ്പിക്കാനും, രാസമാലിന്യ ഡമ്പിംഗ്‌യാഡായി ഏലൂരിനെ മാറ്റാനും ശ്രമിക്കുന്ന ഭൂമാഫിയ ദല്ലാളന്മാര്‍ക്ക് അനുകൂലമായ നിലപാടെടുക്കാന്‍ ശ്രമിക്കുന്ന ലീഗ് മന്ത്രിമാര്‍ക്കും, നഗരസഭക്കും എതിരെ ബിജെപി പ്രതിഷേധ യോഗം നടത്തി. ബിജെപി ഏരിയ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന യോഗം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. പി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ബിജെപി കളമശ്ശേരി നിയോകജമണ്ഡലം ജനറല്‍ സെക്രട്ടറി എ. സുനില്‍കുമാര്‍ അദ്ധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍ എസ്. ഷാജി, ഗിരിജബാബു, ബിജെപി വെസ്റ്റ് ഏരിയ പ്രസിഡന്റ് കെ. ഡി. രവീന്ദ്രന്‍, സെക്രട്ടറി പി. ബി. ഗോപിനാഥ്, ബിജെപി ഈസ്റ്റ് ഏരിയ കമ്മിറ്റി പ്രസിഡന്റ് സജിത്ത് ആര്‍. നായര്‍, സെക്രട്ടറി വി. എന്‍. നവല്‍കുമാര്‍, കര്‍ഷകമോര്‍ച്ച ജനറല്‍ സെക്രട്ടറി ആര്‍.സജികുമാര്‍, മഹിളമോര്‍ച്ച പ്രസിഡന്റ് ചന്ദ്രികരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.