സിഡ്‌നി ആക്രമണം: അന്വേഷണം ആരംഭിച്ചു

Tuesday 16 December 2014 1:18 pm IST

സിഡ്‌നി:  കോഫി ഷോപ്പില്‍ ആളുകളെ ബന്ദിയാക്കിയ സംഭവത്തില്‍ ഓസ്‌ട്രേലിയ അന്വേഷണം ആരംഭിച്ചു.  കോഫീ ഷോപ്പിലെ പൊലീസ് നടപടിയില്‍ അക്രമി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന മാര്‍ട്ടിന്‍ പ്ലേസിലെ കോഫീ ഷോപ്പിനു മുന്നില്‍ അക്രമത്തില്‍ മരിച്ചവര്‍ക്ക് നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ രാവിലെ പ്രാദേശികസമയം രാവിലെ ഒമ്പതരയോടെയാണ് ആയുധധാരിയായ ഒരാള്‍ കോഫിഷോപ്പിലെത്തി അവിടെയുള്ളവരെ ബന്ദിയാക്കിയത്. ബന്ദിയാക്കപ്പെട്ടവരില്‍ രണ്ടു ഇന്ത്യക്കാരും ഉണ്ടായിരുന്നു. ഉദ്വേഗജനകമായ മണിക്കൂറുകള്‍ക്കുശേഷം ഓസ്‌ട്രേലിയന്‍ പോലീസ് നടത്തിയ ഓപ്പറേഷനിലാണ് അക്രമിയെ കൊലപ്പെടുത്തി ബന്ദികളെ മോചിപ്പിച്ചത്. അക്രമിയ്‌ക്കെതിരായ വെടിവെയ്പ്പിനിടെയാണ് ബന്ദികള്‍ കൊല്ലപ്പെടുകുയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത്. ഇതിനിടെ അക്രമി മാനസികാസ്വാസ്ഥ്യമുളള ആളെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട്.  അക്രമി ഇറാനിയന്‍ വംശജനായ ഹാറുണ്‍ മുനിസ് ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ പ്രതിയും ഭീകരബന്ധമുള്ള വ്യക്തിയുമാണ്. സുരക്ഷാ ഏജന്‍സികള്‍ക്ക് ഇയാള്‍ സുപരിചിതനാണ്. ഏഴു സ്ത്രീപീഡനക്കേസുകളിലും മാരാകായുധം കൈവശം വച്ചതിനും മുനിസിനെതിരെ കേസുകള്‍ നിലവിലുണ്ട്. അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട എട്ട് ഓസ്‌ട്രേലിയന്‍ സൈനികരുടെ കുടുംബത്തിന് ഭീഷണിക്കത്ത് അയച്ച കേസില്‍ 2012ല്‍ ഹാറുന്‍ മുനിസ് കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നതായി പൊലീസ് അറിയിച്ചു. അക്രമത്തിന് പിന്നില്‍ ഭീകരബന്ധം സ്ഥിരീകരിക്കാനായിട്ടില്ലെങ്കിലും സ്വതന്ത്രവും സുരക്ഷിതവും തുറന്നതുമായ ഓസ്‌ട്രേലിയന്‍ സമൂഹം രാഷ്ട്രീയാക്രമണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമായിരിക്കുന്നുവെന്നും ടോണി ആബട്ട് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.