46. വന്യപ്രസൂനസംശ്ലേിഷ്ടവനമാലാവിലാസിതാ: വന്യപ്രസൂന- കാട്ടുപൂക്കള്‍കൊണ്ട്; സംശ്ലിഷ്ട- കെട്ടിയുണ്ടാക്കിയ; വനമാലാ- വനമാലയാല്‍; വിലാസിതാ- ശോഭിക്കപ്പെട്ടവള്. വനമാല എന്ന പദത്തിന് കോശഗ്രന്ഥങ്ങള്‍ പല നിര്‍വചനങ്ങള്‍ കൊടുക്കുന്നു. ” ആപാദ പദ്മം യാ മാലാ വനമാലാ സാതിഗദ്യതെ” എന്നി നിര്‍വചനം ഇവിടെ സ്വീകരിക്കാം. പാദപത്മത്തോളം നീണ്ടു കിടക്കുന്ന മാല. മൂകാംബികാ ക്ഷേത്രം സ്ഥിതിചെയ്യുന്നതു കാടുള്ള പ്രദേശമായതുകൊണ്ട് ”കാട്ടുപൂക്കള്‍ കൊണ്ടു കെട്ടിയുണ്ടാക്കിയതും പാദംവരെ നീണ്ടുകിടക്കുന്നതുമായ മാലകൊണ്ട് അലങ്കരിക്കപ്പെട്ടവള്‍ എന്ന് അര്‍ത്ഥം സ്വീകരിക്കാം.
47. ശൃംഗാരോചിതവേഷാഢ്യാ: ശൃംഗാരത്തിനു ചേര്‍ന്ന ശ്രേഷ്ഠമായ വേഷം ധരിച്ചവള്‍. മേരുരൂപത്തിലുള്ള ശ്രീചക്രത്തിന്റെ ശിവലിംഗാകൃതിയുള്ള ബിന്ദുസ്ഥാനത്ത് ശിവശക്തികളുടെ ഏകീഭവിച്ച രൂപത്തില്‍ മൂകാംബികാ ദേവി ഇട കൊള്ളുന്ന കാര്യം മൂമ്പു പറഞ്ഞു. സദാകാലവും ശിവനോടു ചേര്‍ന്നിരിക്കുന്ന ദേവി ശൃംഗാരോചിതവേഷമണിയുന്നതു സ്വാഭാവികം.
48. സുസ്മേരവദനാംബുജാ: പുഞ്ചിരി കലര്‍ന്നതും വിടര്‍ന്ന താമരപ്പൂവുപോലെ അഴകുള്ളതുമായ മുഖമുള്ളവള്‍. ശൃംഗാരോചിത വേഷാഢ്യയും സദാശിവ പതിവ്രതയായി ഭഗവാനോടു ചേര്ന്നിരിക്കുന്നവളുമായ ദേവിയുടെ മുഖം സദാ പുഞ്ചിരി കലര്‍ന്നു ശോഭിക്കുന്നു.
….തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: