ന്യൂദല്‍ഹി: തൊഴിലാളികള്‍ക്ക് അനുകൂലമായി മാത്രമേ തൊഴില്‍നിയമങ്ങള്‍ പരിഷ്കരിക്കുകയുള്ളൂവെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി ബന്ദാരു ദത്താത്രേയ തൊഴിലാളിയൂണിയനുകള്‍ക്ക് ഉറപ്പുനല്‍കി.
ബിഎംഎസും ഐഎല്‍ഒയും ചേര്‍ന്ന് തൊഴില്നിയമപരിഷ്ക്കരണങ്ങളെക്കുറിച്ചും അസംഘടിത തൊഴില്‍മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചും സംഘടിപ്പിച്ച സെമിനാറിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ബിഎംഎസ് ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഐഎല്‍ഒ ഏഷ്യാ പസഫിക് ഡയറക്ടര്‍ ബൂണ്‍ പാല പങ്കെടുത്തു. തൊഴിലാളി യൂണിയനുകളുമായി കൂടിയാലോചിച്ചുമാത്രമേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇനി മുന്നോട്ടുപോവുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: