വഴിയരികില്‍ നിന്നു ലഭിച്ച കുഞ്ഞിനെ സംസ്ഥാന ശിശുക്ഷേമസമിതിക്കു കൈമാറി

Tuesday 16 December 2014 10:09 pm IST

കുഞ്ഞിനെ സംസ്ഥാന ശിശുക്ഷേമസമിതി അഡോപ്ഷന്‍ ഓഫീസര്‍ സരിത ഏറ്റുവാങ്ങുന്നു

ആലപ്പുഴ: ഒന്നര മാസം മുമ്പ് പറവൂരില്‍ കുരിശടിക്ക് സമീപത്ത് നിന്നു ലഭിച്ച, ദിവസങ്ങള്‍ മാത്രം പ്രായമുള്ള ആണ്‍കുട്ടിയെ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബാലക്ഷേമസമിതിയുടെ ഉത്തരവു പ്രകാരം സംസ്ഥാന ശിശുക്ഷേമസമിതിക്കു കൈമാറി. എഡിസി (ജനറല്‍) സി. രാജു, വനിത-ശിശു ആശുപത്രി സൂപ്രണ്ട് ഉഷാദേവി എന്നിവര്‍ ചേര്‍ന്നാണ് കുട്ടിയെ കൈമാറിയത്.

നേരത്തേ പോലീസ് അധികൃതര്‍ കുട്ടിയെ വനിത-ശിശു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ ചെയര്‍മാനായ ജില്ലാ ശിശുക്ഷേമസമിതിയാണ് കുട്ടിയുടെ പരിചരണത്തിനാവശ്യമായ ചെലവു വഹിച്ചത്. ബാലക്ഷേമസമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ. ഇന്ദു സോമന്‍, അംഗം അഡ്വ. അബ്ദുള്‍ സമദ്, ശിശുക്ഷേമ സമിതിയംഗങ്ങളായ എന്‍.പുരം ശിവകുമാര്‍, കെ. നാസര്‍, നസീര്‍ പുന്നയ്ക്കല്‍, എച്ച്എംസി പ്രതിനിധി എ.എം. നൗഫല്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.