ഇസഌമബാദ്:പെഷവാറില്‍ ഭീകരര്‍ നൂറിലേറെ കുട്ടികളെ കൊന്നൊടുക്കിയ സംഭവത്തില്‍ തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവും മുന്‍ക്രിക്കറ്റ് താരവുമായ ഇമ്രാന് ഖാന് നടുക്കം പ്രകടിപ്പിച്ചു. ഇതിന് യാതൊരു ന്യായീകരണവുമില്ല.
എല്ലാ പാക്കിസ്ഥാനികളും ഇരകള്‍ക്കൊപ്പം ഉണ്ട്. അവരുടെ ബന്ധുക്കളുടെ വേദനയില്‍ പങ്കുചേരുന്നു,ഇമ്രാന് തുടര്‍ന്നു.
പെഷവാറിലെ കൂട്ടക്കൊലയില്‍ ലോകം ഞെട്ടിത്തരിച്ചിരിക്കുകയാണ്.
അനുശോചനസന്ദേശങ്ങളും ഭീകരര്‍ക്കെതിരായ ശാപവചനങ്ങളും ഫേസ്ബുക്കും ട്വിറ്ററുമടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ പരക്കുകയാണ്.
പൈശാചികതയുടെ ശക്തികളെ ഉന്മൂലനം ചെയ്യണമെന്നാണ് മിക്ക സന്ദേശങ്ങളുടെയും ഉള്ളടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: