തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനെതിരെ നിയമസഭയില്‍ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ കെ.ബി.ഗണേശ് കുമാറിനെതിരെ നടപടി എടുക്കാനുള്ള യു.ഡി.എഫ് തീരുമാനത്തിനെതിരെ കേരളാ കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്.ബാലകൃഷ്ണ പിള്ള രംഗത്തെത്തി.
ഗണേശിനെതിരായ നടപടി എടുക്കാനുള്ള തീരുമാനം കേട്ടുകേള്‍വി ഇല്ലാത്തതാണെന്ന് പിള്ള പറഞ്ഞു. ഗണേശിനെതിരെ നടപടി എടുക്കേണ്ടത് യു.ഡി.എഫ് അല്ലെന്നും കേരളാ കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് ഗണേശിനെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് ഒഴിവാക്കാന്‍ കഴിഞ്ഞ യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: