പെഷവാര്‍: പാകിസ്ഥാനിലെ പെഷവാറില്‍ കഴിഞ്ഞ ദിവസമുണ്ടായ താലിബാന് ഭീകരാക്രമണത്തില്‍ മരിച്ച സ്കൂള്‍ കുട്ടികള്‍ക്ക് ജനങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്ന വിട നല്കി.
ഗോത്രവര്‍ഗ പ്രദേശത്തിനോട് അടുത്ത നഗരമായ പെഷവാറില്‍ രാത്രി മുഴുവന്‍ മെഴുക് തിരി തെളിച്ച് ജനങ്ങള്‍ മരിച്ച കുട്ടികളുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിച്ചു.
രാജ്യത്തെ ഭൂരിഭാഗം സ്കൂളുകളും പ്രവര്‍ത്തിച്ചില്ല. മറ്റ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അസംബ്ലി ചേര്‍ന്ന് മരിച്ചവരുടെ ആത്മാവിന് ശാന്തി നേര്‍ന്നു കൊണ്ട് മൗനപ്രാര്‍ത്ഥന നടത്തി.
ചൊവ്വാഴ്ചയുണ്ടായ താലിബാന് ആക്രമണത്തില്‍ 132 കുട്ടികളും ഒമ്പത് അദ്ധ്യാപകരുമടക്കം 141 പേര്‍ക്കാണ് ജീവന് നഷ്ടമായത്.
പരിക്കേറ്റ 125 പേര് ഇപ്പോഴും ആശുപത്രികളില്‍ ചികിത്സയിലാണ്. മരിച്ചവരോടുള്ള ആദരസൂചകമായി മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: