ബാലഗോകുലം റവന്യൂ ജില്ലാ കലോത്സവം

Wednesday 17 December 2014 9:21 pm IST

കോട്ടയം: ബാലഗോകുലം റവന്യൂ ജില്ലാ കലോത്സവം മുരളീരവം പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിറില്‍ 20, 21 തീയതികളില്‍ നടക്കും. ആയിരത്തോളം കുട്ടികള്‍ അഞ്ചുവേദികളിലായി മാറ്റുരയ്ക്കുന്ന കലോത്സവം സംസ്ഥാന വനിതാ കമ്മീഷനംഗം ഡോ. ജെ. പ്രമീളാദേവി ഉദ്ഘാടനം ചെയ്യും. ബാലഗോകുലം മേഖലാ അദ്ധ്യക്ഷന്‍ വി.എസ്. മധുസൂദനന്‍ അദ്ധ്യക്ഷത വഹിക്കും. സംസഥാന ജനറല്‍ സെക്രട്ടറി പ്രസന്നകുമാര്‍ കടമ്മനിട്ട മുഖ്യപ്രഭാഷണം നടത്തും. സംഗീതജ്ഞന്‍ കോട്ടയം വീരമണി മുഖ്യാതിഥിയായിരിക്കും. സംസ്ഥാന രക്ഷാധികാരി പ്രൊഫ. സി.എന്‍. പുരുഷോത്തമന്‍, ജില്ലാ പ്രസിഡന്റ് ഡോ. ഇ.പി. കൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംസാരിക്കും. 21ന് നടക്കുന്ന സമാപന സഭ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതിയംഗം കെ.എന്‍. സജികുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ഗായകന്‍ ഗണേഷ് സുന്ദരം, നര്‍ത്തകി ഡോക്ടര്‍ പത്മിനികൃഷ്ണന്‍ എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിക്കും. താലൂക്ക് തലങ്ങളില്‍ വിജയിച്ച ഗോകുല പ്രതിഭകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. മേഖലാ കാര്യദര്‍ശി എം.വി. ബിജു കൊല്ലപ്പള്ളി, കലോത്സവ പ്രമുഖ് പി.സി. ഗീരീഷ്‌കുമാര്‍, ജില്ലാ കാര്യദര്‍ശിമാരായ ബി. അജിത്കുമാര്‍, അനീഷ് പാലപ്ര തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.