പുഞ്ചക്കൃഷി നെല്ല് സംഭരണം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Wednesday 17 December 2014 9:38 pm IST

കുട്ടനാട്: പുഞ്ചക്കൃഷി നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. കര്‍ഷകര്‍ supplycopaddy.com എന്ന വെബ്‌സൈറ്റില്‍ നെല്‍ക്കൃഷി സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത വിവരങ്ങള്‍ വെബ്‌സൈറ്റില്‍ സേവ് ആയി എന്ന് ഉറപ്പു വരുത്തിയതിനുശേഷം മാത്രമേ പ്രിന്റ് എടുക്കാവൂ. പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ കരം അടച്ച രസീത് ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവ അപേക്ഷയോടൊപ്പം നിര്‍ബന്ധമായും വയ്ക്കണം. പാട്ടക്കര്‍ഷകര്‍ അപേക്ഷയോടൊപ്പം നൂറു രൂപ പത്രത്തിലുള്ള എഗ്രിമെന്റും വയ്ക്കണം. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജനുവരി അഞ്ചാണ്. സംഭരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 9446569908, 9446569901 നമ്പറുകളില്‍ ബന്ധപ്പെടണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.