പ്രതിപക്ഷത്തിന് വൈകിവന്ന വിവേകം - പി.സി ജോര്‍ജ്

Tuesday 18 October 2011 5:40 pm IST

തിരുവനന്തപുരം: നിയമസഭയില്‍ നടത്തിയ സത്യാഗ്രഹം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്‌ പ്രതിപക്ഷത്തിന്‌ വൈകി വന്ന വിവേകമാണെന്ന്‌ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്ജ്‌ പറഞ്ഞു. ഇന്നലെ ബഹളം വച്ച എം.എല്‍.എമാര്‍ ഇന്ന്‌ സഭയില്‍ മര്യാദരാമന്മാരായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ സമരം ജനം തളളിക്കളഞ്ഞു. പുറത്തേക്കു സമരം വ്യാപിപ്പിക്കുന്നതു വഴി ഇടതുമുന്നണിക്ക് കോട്ടമേ ഉണ്ടാകൂവെന്നും ജോര്‍ജ് പറഞ്ഞു. ജനം കാണുന്നുവെന്നു ബോദ്ധ്യമായപ്പോള്‍ സഭയില്‍ ശാന്തമായിരുന്നു പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. സ്‌പീക്കറെ അധിക്ഷേപിക്കുന്ന തരത്തിലുളള പെരുമാറ്റം ഒഴിവാക്കാമായിരുന്നതാണെന്നും പി.സി.ജോര്‍ജ്‌ പറഞ്ഞു. മന്ത്രി കെ.പി.മോഹനന്‍ കാല്‍ മേശപ്പുറത്തു വച്ചതിനെ യു.ഡി.എഫ്‌ സ്വാഗതം ചെയ്യുന്നില്ല. സംഭവത്തില്‍ കെ.പി.മോഹനന്‍ സഭയോട്‌ ക്ഷമ ചോദിച്ചു. ഇതാണ് മര്യാദ. മോഹനനെ വളരെ മോശം വാക്ക്‌ ഉപയോഗിച്ചു പ്രതിപക്ഷം ചീത്ത വിളിച്ചിരുന്നു. അതു കൊണ്ടാണ്‌ അദ്ദേഹം കാല്‍ മേശപ്പുറത്തു വച്ചു പ്രതിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.