കൊച്ചി: ജല മഹിമയുടെ ഓളം വീശി കൊച്ചികായലിലെ ജലമയൂരം ബോട്ട് റാലി പുതിയ അനുഭവമായി. ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ കൊച്ചി ചാപ്റ്റര്‍, ജിസിഡിഎ, പോര്‍ട് ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ജല സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതിനായി നടത്തപ്പെട്ട ബോട്ട് റാലി ബോള്‍ഗാട്ടി മറീനയില്‍ നിന്ന് യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് വൈസ് ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പാണ് ഫ്ളാഗ് ഓഫ് ചെയ്തു.
ജലസംരക്ഷണ രേഖയുമായി ജിസിഡിഎ ചെയര്മാന് എന്‍ വേണുഗോപാല്‍, ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ കൊച്ചി ചാപ്റ്റര്‍ ചെയര്മാന് ആര്‍ക്കിറ്റെക്റ്റ് ബി. ആര്. അജിത് എന്നിവര്‍ ബോട്ട് റാലിയെ അനുഗമിച്ചു. ഫൈന്‍ ആര്‍ട്സ് ഹാളിന് സമീപം ഓയില്‍ ടാങ്കര്‍ ബര്‍ത്ത് വരെ സഞ്ചരിച്ച ജല ഘോഷയാത്ര തിരിച്ച് മഴവില്‍ പാലത്തിനടുത്തുള്ള ബോട്ട് ജെട്ടിയില്‍ എത്തി.
പൊതു സമ്മേളനം കെ. എല്‍. മോഹനവര്‍മ ഉദ്ഘാടനം ചെയ്തു. ജിസിഡിഎ ചെയര്മാന് എന്‍. വേണു ഗോപാല്‍, സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ദിലിപ് കുമാര്‍, ആര്‍ക്കിറ്റെക്റ്റ് ബി.ആര്. അജിത്, ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ ഡയരക്ടര്‍ ആര്. രഘു, കെ.ലവ (ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ), ഫെലികസ് പുലുടന്(ഗ്രേറ്റര്‍ കൊച്ചിന് ഡവലപ്മെന്റ് വാച്ച്), കലാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജലമയൂരത്തോടനുബന്ധിച്ച് 150-ാളം സ്കൂള്‍ കുട്ടികള്‍ പങ്കെടുത്ത പോസ്റ്റര്‍ രചനാ മല്‍സരം, കോളേജ് വിദ്യാര്‍ഥികളുടെ തെരുവു നാടകം, 50-അടി ക്യാന്‍വാസില്‍ കലാകാരന്മാരുടെ ജല മതില്’ രചന എന്നിവയും നടന്നു. 12 കലാകാരന്മാര് സംബന്ധിച്ച ജലമതില്‍’കലാധരന്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: