കൊച്ചി: ഉദയംപേരൂരില്‍ യുവതിയെ യുവാവ് വീട്ടില്‍കയറി വെട്ടികൊലപ്പെടുത്തി. മങ്കായിക്കടവിനടുത്ത് മീന്‍കടവില്‍ രാവിലെ എട്ടോടെയാണ് സംഭവം. നീതു ബാബു എന്ന പെണ്‍കുട്ടിയാണ് വെട്ടേറ്റു മരിച്ചത്. സംഭവത്തോടനുബന്ധിച്ച് അയല്‍വാസി ബിനുരാജ് (28) എന്ന യുവാവിനെ ഉദയംപേരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ബിനുരാജ് വീടിന്റെ ടെറസില്‍ തുണി വിരിച്ചുകൊണ്ടു നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ കൈയില്‍ കരുതിയിരുന്ന വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റു നിലത്തു വീണ യുവതി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്.
ഇരുവരും തമ്മില്‍ ദീര്‍ഘകാലമായി ഇഷ്ടത്തിലായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ യുവാവ് പറഞ്ഞു. എന്നാല്‍ അടുത്ത കാലത്തായി പെണ്‍കുട്ടി മറ്റൊരു യുവാവുമായി പ്രണയത്തിലാണെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: