കൊച്ചി: ഡിവൈഎഫ്ഐയുടെ മതേതരത്വ വിവാഹ വെബ്സൈറ്റായ സെക്യുലര്‍ മാര്യേജ്.കോം മാട്രിമോണിയലിനെതിരെ സൈബര്‍ ആക്രമണം. സൈറ്റ് ആരംഭിച്ച് രണ്ടാമത്തെ ദിവസം തന്നെ ഹാക്ക് ചെയ്യപ്പെട്ടു. ഇന്ന് രാവിലെയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്ത വിവരം അധികൃതര്‍ അറിഞ്ഞത്.
ഇന്ന് സൈറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ചവര്‍ക്ക് പേജില്‍ പ്രവേശിക്കാനായില്ല. പകരം യാ മുഹമ്മദ്, യാ അള്ളാ തുടങ്ങിയ സന്ദേശങ്ങളെഴുതിയ പേജാണ് കാണാനായത്. ഇസ്ലാമിനെ ബഹുമാനിക്കാത്ത രാജ്യങ്ങളില്‍ സൈബര്‍ യുദ്ധം ഉണ്ടാവുമെന്നും ഹോംപേജിലെ സന്ദേശത്തില്‍ പറയുന്നു.
ബുധനാഴ്ചയാണ് ഡിവൈഎഫ്ഐ വെബ്സൈറ്റ് ആരംഭിച്ചത്. സംവിധായകന് ആഷിക് അബുവും നടി റിമ കല്ലിങ്കലും ചേര്‍ന്നാണ് വെബ്സൈറ്റ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന വേദിയില്‍ തന്നെ നിരവധി പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. ഡിവൈഎഫ്ഐയുടെ ആലപ്പുഴ ജില്ല കമ്മറ്റിയിലാണ് വിവാഹ വെബ്സൈറ്റ് എന്ന ആശയം മുന്നോട്ട് വെച്ചത്.
മതേതര വിവാഹം മാത്രമല്ല , ആര്‍ഭാടം നിറഞ്ഞ വിവാഹത്തെ പ്രതിരോധിക്കാനും വിവാഹ തട്ടിപ്പുപോലുള്ള കാര്യങ്ങളെ ഇല്ലാതാക്കാനും വെബ്സൈറ്റ് സഹായകമാവുമെന്ന് ഡിവൈ.എഫ്ഐ വ്യക്തമാക്കിയിരുന്നു. ശ്രമിക്കും. സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കാനും ഈ സൈറ്റിലൂടെ ശ്രമിക്കുമെന്ന് ഡിവൈ.എഫ്ഐ നേതാക്കള്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: