പെഷവാര്‍: പാക്കിസ്ഥാനിലെ സ്കൂളില്‍ കൂട്ടക്കുരുതി നടത്തിയ താലിബാന് ഭീകരര്‍ ഉപയോഗിച്ച വാഹനത്തിന്റെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാള്‍ക്ക് ഭീകരരുമായി ബന്ധമുണ്ടോയെന്നറിയുവാനായി ചോദ്യം ചെയ്ത് വരികയാണെന്ന് ഐജി താഹിര്‍ ആലം ഖാന് പറഞ്ഞു. ബുധനാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെഷവാറില്‍ നടന്ന ഭീകരാക്രമണത്തില്‍ 148 പേരാണ് കൊല്ലപ്പെട്ടത.്
ഭീകരര്‍ വന്ന വാഹനം അഞ്ച് വര്‍ഷമായി ഇയാളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ്. ഇതെങ്ങനെ ഭീകരരുടെ കൈകളില്‍ എത്തിയതെന്ന് അറിയില്ല. ഒരു ബന്ധു കുറച്ച് ദിവസം മുമ്പ് ഇയാളുടെ കൈയില്‍ നിന്നും വാഹനം വാങ്ങിയതാണെന്ന് പറയുന്നു. ഇക്കാര്യം പോലീസ് പരിശോധിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: