മലപ്പുറം: കേരളാ ഫെഡറേഷന് ഓഫ് ദി ബ്ലൈന്റ് 47-ാം സംസ്ഥാന സമ്മേളനം 20, 21 തിയ്യതികളില്‍ മലപ്പുറത്ത് നടക്കും. 20ന് രാവിലെ മലപ്പുറം ടൗണ്‍ഹാളില്‍ മന്ത്രി ആര്യാടന് മുഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പി. ഉബൈദുള്ള എംഎല്‍എ, ജില്ലാ കലക്ടര്‍ കെ. ബിജു തുടങ്ങിയവര്‍ പങ്കെടുക്കും.
കാഴ്ചയില്ലാത്തവരുടെ ക്രിക്കറ്റില്‍ ലോകകപ്പ് നേടിയ ഭാരത ടീമിലെ മലയാളികളായ എ. മുഹമ്മദ് ഫര്ഹാന്, യു.പി. വിഷ്ണു എന്നിവരെ ആദരിക്കും. 11.30 ന് സെമിനാര്‍, രണ്ടിന് വനിതാസമ്മേളനം, 3.30ന് പ്രതിഭാസംഗമം സാംസ്കാരിക സമ്മേളനം എന്നിവ നടക്കും. വൈകീട്ട് ആറിന് പ്രകടനം. 21ന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് നടക്കുന്ന സമാപനസമ്മേളനം അഡ്വ. എം. ഉമ്മര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
പി. ശ്രീരാമകൃഷ്ണന് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. കേരളാ ഫെഡറേഷന് ഓഫ് ദി ബ്ലൈന്റ് പ്രസിഡന്റ് സി.കെ. അബൂബക്കര്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എഡിഎം എം.ടി. ജോസഫ്, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഉമ്മര്‍ അറയ്ക്കല്‍, ഗോപാലകൃഷ്ണന്, അസീസ് മാസ്റ്റര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: