കൊച്ചി: സ്മാര്‍ട്സിറ്റി കൊച്ചിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം നാളെ രാവിലെ 9 മണി മുതല്‍ 10 മണിവരെ നെടുമ്പാശ്ശേരിയിലുള്ള ഹോട്ടല്‍ മാരിയറ്റ് കോര്‍ട്ട്യാഡില്‍ നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, കെ. ബാബു, സ്മാര്‍ട്സിറ്റി കൊച്ചി വൈസ് ചെയര്മാന് അബ്ദുള്‍ലത്തീഫ് അല്‍മുല്ല, വ്യവസായ പ്രമുഖന് യൂസഫലി, പ്രിന്‍സിപ്പല്‍ ഐടി സെക്രട്ടറി പി. എച്ച്. കുര്യന്, ടീകോം ബിസിനസ് പാര്‍ക്സ് സിഇഒ മാലിക് അല്‍ മാലിക്, ഡോ. ബാജു ജോര്‍ജ്, സ്മാര്‍ട്സിറ്റി കൊച്ചി സിഇഒ ജിജോ ജോസഫ്, ദുബായ് ഹോള്‍ഡിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് സ്ട്രാറ്റജി സഞ്ജീവ് ഖോസ്ല, അനിരുദ്ധ ധാംകെ തുടങ്ങിയവര്‍ പങ്കെടുക്കും.
ആദ്യകെട്ടിടത്തിന്റേയും അടിസ്ഥാന സൗകര്യങ്ങളുടേയും നിര്‍മാണപുരോഗതിയും യോഗം വിലയിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: