മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിക്കറ്റ് ഗേറ്റ് സ്ഥാപിക്കണം

Thursday 18 December 2014 9:52 pm IST

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിന്റെ പടിഞ്ഞാറുഭാഗത്ത് വടക്കുവശം ചേര്‍ന്ന് വിക്കറ്റ് ഗേറ്റ് സ്ഥാപിക്കണമെന്ന് ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കളത്തില്‍ വിജയന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആശുപത്രിയുടെ ചുറ്റുമതില്‍ പൊളിച്ച് വിക്കറ്റ് ഗേറ്റ് സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവു പുതിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. ആശുപത്രിയുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച ചുറ്റുമതില്‍ പടിഞ്ഞാറുഭാഗത്തുള്ള ചില കച്ചവടക്കാര്‍ക്ക് വേണ്ടി തുറക്കണമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവ്.  വടക്കുഭാഗത്ത് നഴ്‌സിങ് കോളേജും ഡന്റല്‍ കോളേജും വടക്കുഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. 1,500 ഓളം കുടുംബങ്ങളും ഇവിടെ താമസിക്കുന്നുണ്ട്. പടിഞ്ഞാറു ഭാഗത്ത് വടക്കുവശം ചേര്‍ന്ന് വിക്കറ്റ് ഗേറ്റ് സ്ഥാപിക്കുന്നത് ഇവര്‍ക്ക് ഗുണകരമാകും. ജില്ലാ കമ്മറ്റിയംഗം വിശ്വരൂപന്‍, അമ്പലപ്പുഴ മണ്ഡലം കമ്മറ്റി സെക്രട്ടറി എം.പി. ഹരികുമാര്‍, ഉണ്ണി ചാണ്ടി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.