മെഡിക്കല്‍ കോളജില്‍ സീറ്റുകളുടെ അംഗീകാരം അനിശ്ചിതത്വത്തിലായി

Thursday 18 December 2014 9:53 pm IST

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ എംബിബിഎസ്, പിജി സീറ്റുകളുടെ അംഗീകാരം അനിശ്ചിതത്വത്തിലായത് വിദ്യാര്‍ഥികളെ പ്രതിസന്ധിയാലാക്കി. ആകെ 150 സീറ്റുള്ള എംബിബിഎസിന്റെ അമ്പതു സീറ്റിലും 62 പിജി സീറ്റുകളില്‍ 38 സീറ്റുകളിലും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം കിട്ടാന്‍ വൈകുന്നതു വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിനു തടസമാകും. മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയ്ക്കു തുക ഒടുക്കിയെങ്കിലും പ്രതിനിധികള്‍ എത്തിയിട്ടില്ല. ഡോക്ടര്‍മാരുടെ കുറവും ലാബ്, ലബോറട്ടറി, ലൈബ്രറി സൗകര്യങ്ങളുടെ അപര്യാപ്തതയും കൗണ്‍സില്‍ പ്രതിനിധികള്‍ കഴിഞ്ഞ വര്‍ഷം തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. തസ്തികകള്‍ സൃഷ്ടിക്കാതെ ഡോക്ടര്‍മാരെ മറ്റു മെഡിക്കല്‍ കോളജുകളിലേക്കു സ്ഥലം മാറ്റിയതിനെതിരെ കെജിഎംസിടിഎ പ്രതിഷേധത്തിലാണ്. സീറ്റുകളുടെ അംഗീകാരം നഷ്ടപ്പെടുന്നതിനെതിരെ എംബിബിഎസ്, പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്‍മാരും സമരം തുടങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.