പാണ്ടങ്കരിയില്‍ അമ്പതോളം കുടുംബങ്ങള്‍ ബിജെപിയിലേക്ക്

Thursday 18 December 2014 10:04 pm IST

എടത്വ: പാണ്ടങ്കരി പാലപ്പറമ്പില്‍ കോളനിയിലെ അമ്പതോളം കുടുംബങ്ങള്‍ സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേരുന്നു. കുടിവെള്ള പ്രശ്‌നത്തെ തുടര്‍ന്ന് സമരം ചെയ്ത കോളനിവാസികളെ സിപിഎമ്മും കോണ്‍ഗ്രസും ഒത്തുകളിച്ച് കള്ളക്കേസില്‍ കുടുക്കുകയും ദ്രോഹിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് പതിറ്റാണ്ടുകളായി സിപിഎം പ്രവര്‍ത്തകരായിരുന്ന കുടുംബങ്ങള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്. സിപിഎമ്മിലും കെഎസ്‌കെടിയുവിലും സജീവ പ്രവര്‍ത്തകരായിരുന്ന തങ്ങളെ പാര്‍ട്ടി ഇത്രയും നാളും ചതിക്കുകയായിരുന്നുവെന്നും ദേശീയ പ്രസ്ഥാനങ്ങളായ ബിജെപിയിലും ബിഎംഎസിലും ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും കോളനിവാസികള്‍ അറിയിച്ചു. സിപിഎമ്മിന്റെ ചതിക്കെതിരെ പരസ്യമായി നോട്ടീസ് അച്ചടിച്ച് പ്രസിദ്ധീകരിച്ചാണ് ഇവര്‍ ബിജെപിയില്‍ ചേരുന്നതായി അറിയിച്ചത്. ഇവര്‍ക്ക് അംഗത്വം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പൊതുസമ്മേളനം ഡിസംബര്‍ 21ന് വൈകിട്ട് അഞ്ചിന് പാണ്ടങ്കരി പാലപ്പറമ്പില്‍ കോളനിയില്‍ നടക്കുമെന്ന് പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി വി.ആര്‍. സിനുകുമാര്‍ അറിയിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി. വിജയകുമാര്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി ടി.കെ. അരവിന്ദാക്ഷന്‍, മണ്ഡലം പ്രസിഡന്റ് എം.ആര്‍. സജീവ്, ജില്ലാ കമ്മറ്റിയംഗം മണിക്കുട്ടന്‍ ചേലേക്കാട്, മണ്ഡലം വൈസ് പ്രസിഡന്റ് കെ.എന്‍. കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.