കൃഷ്ണപിള്ള സ്മാരകം കത്തിക്കല്‍; പ്രതികള്‍ക്ക് പിന്തുണയുമായി ഉന്നതരുടെ ദൂതര്‍ സന്ദര്‍ശിച്ചു

Thursday 18 December 2014 10:07 pm IST

ആലപ്പുഴ: കമ്മ്യൂണിസ്റ്റു പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ള സ്മാരകം കത്തിച്ചകേസിലെ പ്രതികളെ പ്രാദേശിക സിപിഎം നേതാക്കളും പ്രവര്‍ത്തകരും സംരക്ഷിക്കുന്നു. കേസിലെ ചില പ്രതികള്‍ കയര്‍ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്‍ ഓഫീസില്‍ മറ്റു നേതാക്കള്‍ക്കൊപ്പം കഴിഞ്ഞ തിങ്കളാഴ്ച യോഗം ചേര്‍ന്നതായി ആക്ഷേപമുയരുന്നു. പാര്‍ട്ടി പുറത്താക്കിയവരാണ് പാര്‍ട്ടി ഓഫീസില്‍ യോഗം ചേര്‍ന്നത്. കണ്ണര്‍കാട്ട് പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അഞ്ചു പേരെ പ്രതിയാക്കി കഴിഞ്ഞ 26ന് ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയ പ്രതികള്‍ ഇപ്പോള്‍ ഒളിവിലാണ്.  കൂടാതെ പ്രതികളെ സാമ്പത്തികമായും പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സഹായിക്കുന്നതായും ആക്ഷേപമുണ്ട്. ഒരു വിഭാഗം പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ജനപ്രതിനിധികളും കേസിന്റെ തുടക്കം മുതല്‍ തന്നെ പ്രതികളെ സംരക്ഷിക്കാന്‍ രംഗത്തുണ്ടായിരുന്നു. പ്രതികളെ മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും സാന്ത്വനവും അറിയിക്കാന്‍ ചില ദൂതന്‍മാര്‍ സന്ദര്‍ശിച്ചതായും വിവരമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.