ന്യൂദല്‍ഹി: അന്താരാഷ്ട്ര ഫുട്ബോളിന്റെ കളിമുറ്റത്തേക്ക് കടന്നു ചെല്ലാന്‍ ഇന്ത്യയെ സഹായിക്കുന്ന ആദ്യ ചവിട്ടുപടിയായാണ് ഐഎസ്എല്ലിനെ (ഇന്ത്യന്‍ സൂപ്പര്‍ ലീഗ്) ഏവരും നോക്കികാണുന്നത്. ടൂര്‍ണമെന്റിന്റെ ആദ്യപതിപ്പിനെ ആരാധകവൃന്ദം നെഞ്ചേറ്റിക്കഴിഞ്ഞതായി ഇതുവരെയുള്ള കണക്കുകള്‍ തെളിയിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിന് എഫ്സിയും തമ്മിലെ ഇരുപാദ സെമിഫൈനല്‍ സ്റ്റാര്‍ സ്പോര്‍ട്സ് ഡോട്ട് കോം വഴികണ്ടത് പതിനൊന്ന് ലക്ഷംപേര്‍.
ഇതുവരെയായി ഒരുകോടി 60 ലക്ഷം കാണികള്‍ ഓണ്‍ലൈന്‍ വീഡിയോ വഴി ഐഎസ്എല്‍ വീക്ഷിച്ചിട്ടുണ്ട്. ഐഎസ്എല്ലിന്റ ഔദ്യോഗിക ഓണ്‍ലൈന്‍ ചാനല്‍ സന്ദര്‍ശിച്ചവരുടെ എണ്ണം രണ്ടരക്കോടിയിലധികംവരും. സോഷ്യല്‍ മീഡിയകളിലും ഐഎസ്എല്‍ പ്രകമ്പനം സൃഷ്ടിച്ചുകഴിഞ്ഞു.
ടൂര്‍ണമെന്റിനെ സംബന്ധിച്ച ചര്‍ച്ചകളാണ് ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ ഇപ്പോള്‍ നിറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: