പാലാ: ചെത്തിമറ്റം ഗുരുകൃപാ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരം ഇന്ന് നടക്കും. വനിതാ വിഭാഗം ഫൈനലില്‍ കോട്ടയവും തിരുവനന്തപുരവും ഏറ്റുമുട്ടും.
വനിതാവിഭാഗം സെമിയില്‍ കോട്ടയം കോഴിക്കോടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍:26-24,25-22, 25-15.തിരുവനന്തപുരം ഇടുക്കിയെ പരാജയപ്പെടുത്തി.സ്കോര്‍: 25-22,22-25,25-22,25-13.
പുരുഷവിഭാഗം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കോട്ടയം കൊല്ലത്തെ പരാജയപ്പെടുത്തി. സ്കോര്‍: 21-25, 25-18, 24-26, 25-20, 15-12. മറ്റൊരു മത്സരത്തില്‍ കോഴിക്കോടിനെ മലപ്പുറം നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു. സ്കോര്‍: 25-21, 27-25, 25-20.
വനിതാവിഭാഗം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കോഴിക്കോട് തൃശൂരിനെയും തിരുവനന്തപുരം കണ്ണൂരിനെയും പരാജയപ്പെടുത്തി. സ്കോര്‍ – കോഴിക്കോട് : 25-21, 25-20, 25-17, തിരുവനന്തപുരം – 25-14, 25-15, 25-17.
പുരുഷവിഭാഗം വിജയികള്‍ക്ക് ആഷ്ലി പ്ലാത്തോട്ടം സ്മാരകട്രോഫിയും വനിതാ വിഭാഗ വിജയികള്‍ക്ക് പയസ് വൈപ്പന സ്മാരക ട്രോഫിയും ധനമന്ത്രി കെ.എം. മാണി സമ്മാനിക്കും. ചാമ്പ്യന്‍ഷിപ്പിലെ മികച്ച കളിക്കാരന് ജോണി പുതിയിടം സ്മാരക പുരസ്കാരം നല്‍കും.
സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ ചെയര്മാന് കുര്യാക്കോസ് പടവന്, ആന്റോ ജോസ് പടിഞ്ഞാറെക്കര, ചാര്‍ളി ജേക്കബ്, തോമസുകുട്ടി ആനിത്തോട്ടം തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: