തീര്‍ത്ഥാടനപാതയില്‍ വാന്‍മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്കേറ്റു

Thursday 18 December 2014 10:50 pm IST

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി - എരുമേലി തീര്‍ത്ഥാടനപാതയില്‍ നിയന്ത്രണം വിട്ട വാന്‍ മറിഞ്ഞ് 2 പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം, പുളിക്കല്‍ റിയാസ് (28), തീക്കോയി ഒറ്റയില്‍ ഉല്ലാസ് (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഇരുപത്തിയാറാമൈലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 10.30നാണ് സംഭവം. ഇരുപത്തിയാറാം മൈല്‍ കവലയ്ക്കും ഒന്നാംമൈലിനുമിടയിലാണ് അപകടം. പത്തനംതിട്ടയില്‍ നിന്നും ബേക്കറി സാധനങ്ങളുമായി കാഞ്ഞിരപള്ളിക്ക് വന്ന ഡെലിവറി വാനാണ് അപകടത്തില്‍ പെട്ടത്. ഇതുകാരണം തീര്‍ത്ഥാടനപാതയില്‍ അരമണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. പോലീസും അഗ്നിശമനസേനയും എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.