പിടിച്ചുപറി സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍

Thursday 18 December 2014 11:41 pm IST

കൊച്ചി: പാലക്കാട്, തൃശൂര്‍ എറണാകുളം ജില്ലകളില്‍ വിവിധ സ്ഥലങ്ങളില്‍ ബൈക്കില്‍ സഞ്ചരിച്ച് മാല മോഷണം നടത്തിയ 5 പേരെ അറസ്റ്റ് ചെയ്തു. ആലുവ ഡിവൈഎസ്പി പി. പി ഷംസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പറവൂര്‍, വെടിമറ നിയാസ്, പറവൂര്‍ ചെറിയപല്ലം തുരുത്ത് സ്വദേശിയായ 17 വയസുകാരന്‍ എന്നിവരെ നോര്‍ത്ത് പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ജയകൃഷ്ണന്‍, നോര്‍ത്ത് പറവൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ടി.ബി ഷിബു, സീനിയര്‍ സിവില്‍ പോലീസ് രമേഷ് ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ലോഹിതാക്ഷന്‍, വിപിന്‍, സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. പ്രതികള്‍ കൊടുങ്ങല്ലൂര്‍, മുനമ്പം, ചെറായി, പുല്ലൂറ്റ്, പെരുവാരം, കുഴുപ്പിള്ളി എന്നിവിടങ്ങളില്‍ നിന്ന് 11 ഓളം മാലകള്‍ കവര്‍ച്ച നടത്തിയിട്ടുള്ളതായും ആലുവയില്‍ നിന്നും ഏപ്രില്‍ മാസത്തില്‍ ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന വാഹനം മോഷണം നടത്തിയിട്ടുള്ളതായും തെളിഞ്ഞിട്ടുണ്ട്. പ്രതികള്‍ മോഷണം ചെയ്ത മുതലുകള്‍ ഭാഗികമായി കണ്ടെത്തിയിട്ടുള്ളതും, ബാക്കി മുതലുകള്‍ കണ്ടെടുക്കുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുമെന്നും ആലുവ ഡിവൈഎസ്പി പി. പി ഷംസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.