ലഖ്‌വിയുടെ ജാമ്യം: ഇന്ത്യ പാക്കിസ്ഥാനെ പ്രതിഷേധം അറിയിച്ചു

Friday 19 December 2014 1:18 pm IST

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും കൊടുംബീകരനും ലഷ്‌ക്കര്‍ ഇ-തൊയ്ബ കമാന്‍ഡറുമായ സഖി ഉര്‍ റഹ്മാന്‍ ലഖ് വിക്ക് ജാമ്യം അനുവദിച്ച നടപടിയില്‍ ഇന്ത്യ പാക്കിസ്ഥാനെ പ്രതിഷേധം അറിയിച്ചു. ജാമ്യം നല്‍കിയ പാക് നടപടി കാര്യങ്ങളെ പുതിയ തലത്തില്‍ എത്തിച്ചെന്ന് വിദേശകാര്യ വക്താവ് സയ്യദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി. പലതവണയായി കേസ് മാറ്റവയ്ക്കുക്കുന്നു. പ്രോസിക്യൂട്ടര്‍മാരുടെയും സാക്ഷികളുടെയും അഭാവത്തെ തുടര്‍ന്നാണിത്. ഇതെല്ലാം തന്നെ കേസിനോടുള്ള പാകിസ്ഥാന്റെ സമീപനമാണ് കാണിക്കുന്നതെന്നും അക്ബറുദ്ദീന്‍ ചൂണ്ടിക്കാട്ടി. ക്രമ സമാധാന പ്രശ്‌നം കൂടി കണക്കിലെടുത്താണ് ലഖ്‌വിയെ തടവില്‍ തന്നെ പാര്‍പ്പിച്ചിരിക്കുന്നത്. മുംബൈ ഭീകരാക്രമണ കേസില്‍ പാകിസ്താനില്‍ അറസ്റ്റിലായ സാഖിര്‍ റഹ്മാന്‍ ലാഖ്‌വിക്ക് റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതിയാണ് ഇന്നലെ ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കണം. അതേസമയം ജാമ്യം നല്‍കിയ ഭീകരലിരുദ്ധ കോടതിയുടെ നടപടിക്കെതിരെ പാക് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. 2008ല്‍ അറസ്റ്റിലായ ലാഖ്‌വി റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലായിരുന്നു കഴിഞ്ഞിരുന്നത്. ലാഖ്‌വി അടക്കം പത്ത് തീവ്രവാദികളാണ് മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരര്‍ എന്നാണ് ഇന്ത്യ ആരോപിക്കുന്നത്. ഇവരില്‍ ഏഴു പേരെ പാകിസ്ഥാനില്‍ വിചാരണ ചെയ്തു വരികയായിരുന്നു. ഇന്ത്യയുടെ പ്രതിഷേധം വകവെയ്ക്കാതെയാണ് ലഖ്‌വിക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാക് കോടതി ജാമ്യം അനുവദിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.