നാഗ്പൂര്‍: മഹാരാഷ്ട്രയിലെ രണ്ട് തുറമുഖങ്ങള്‍ സ്വകാര്യ മേഖല വഴി വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ്.
കൊങ്കണ്‍ തീരപ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന ദിഖി, ജയ്ഗഡ് തുറമുഖങ്ങളാണ് ഇത്തരത്തില്‍ വികസിപ്പിക്കുന്നതെന്ന് ഫട്നവിസ് വ്യക്തമാക്കി.
ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി റായിഗഢിലെ കരഞ്ചാ തുറമുഖത്തിന്റെ കല്ലിടല്‍ ചടങ്ങ് ഉടന്‍ നിര്‍വ്വഹിക്കും. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഇതിന്റെ വികസനം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നവി മുംബൈയിലെ തുറമുഖങ്ങള്‍ വികസിപ്പിക്കുന്നതിനും സര്‍ക്കാര്‍ പ്രയത്നിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: